കമ്പനികള്‍ക്ക് നല്‍കിയ പൊതു ഫണ്ടുപയോഗിച്ചാണ് അവര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അങ്ങനെ നോക്കിയാല്‍ വാക്സിന്‍ പൊതു ഉല്‍പന്നമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം
ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വില തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും അത് കേന്ദ്ര സര്‍ ക്കാര്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും സുപ്രീം കോട തിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയില്‍ വാക്സിനുകള്‍ നല്‍ കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് വാക്സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കമ്പനികള്‍ക്ക് നല്‍കിയ പൊതു ഫണ്ടുപയോഗിച്ചാണ് അവര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അങ്ങനെ നോക്കി യാല്‍ വാക്സിന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരു ക യാണ്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി. ഓക്സിജന്‍ ടാങ്കറുകളും സിലിണ്ടറുകളും കൃത്യമായി വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാ ണ്? വിതരണം ചെയ്യുന്ന ഓക്സിജന്റെ കണക്കെത്രയാണ്? ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്കും നിരക്ഷരര്‍ക്കും വാക്സിന്‍ വിതരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് സ്വീ കരിക്കുക? 18നും 45നുമിടയില്‍ രാജ്യത്തെ ജനസംഖ്യ എത്രവരും എന്നിങ്ങനെ ചോദ്യങ്ങള്‍ ജസ്റ്റി സ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞു.
പൗരന്മാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കോവിഡ് കാല ദുരിതങ്ങള്‍ പങ്കുവച്ചാല്‍ അത് തെറ്റായ വിവരമെന്ന് കരുതി ആ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ പാടില്ലെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അങ്ങനെ ചെയ്താല്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടി യെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പ്രാധാന്യ മുളളതാണെന്നും അവ ഹൈക്കോടതികളിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.