മലപ്പുറത്ത് 184 അധ്യാപകരും 17 അനധ്യാപകരും ഉള്‍പ്പെടെ 201 പേര്‍ വാക്സിനേഷന്‍ സ്വീകരിക്കാ നുണ്ട്.കോഴിക്കോട് 136 അധ്യാപകരും 15 അനധ്യാപകരും വാക്സിന്‍ ഒരു ഡോസ് പോലും സ്വീകരി ച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.വാക്സിന്‍ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും ഉണ്ടെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.വാക്‌സിനെടുക്കാത്തവര്‍ ഏറ്റവും കൂടുതല്‍ മലപ്പുറം,കോഴിക്കോട് ജില്ലകളി ലാണ്.
മലപ്പുറത്ത് 184 അധ്യാപകരും 17 അനധ്യാപകരും ഉള്‍പ്പെടെ 201 പേര്‍ വാക്സിനേഷന്‍ സ്വീകരിക്കാനുണ്ട്. കോഴിക്കോട് 136 അധ്യാപകരും 15 അനധ്യാപകരും വാക്സിന്‍ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ല. തിരുവ നന്തപുരം 110, എറണാകുളം 106, തൃശൂര്‍ 124,കണ്ണൂര്‍ 90 എന്നിങ്ങനെയാണ് പട്ടികയില്‍ മുന്‍പില്‍ നില്‍ ക്കുന്ന ജില്ലകള്‍.കാസ ര്‍കോഡ് 36 പേരും വയനാട്ടില്‍ 29 പേരും മാത്രമാണ് ഈ ഗണത്തില്‍ വാക്സിന്‍ സ്വീ കരിക്കാനുളളതെന്ന് മന്ത്രി പറഞ്ഞു.
മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്സിന്‍ എടുക്കണം എന്നാണ് മാര്‍ഗരേഖയില്‍ ഉള്ളതെന്ന് വ്യ ക്തമാക്കിയ മന്ത്രി കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് പ്രഥമ പരിഗണനയെന്നും പറ ഞ്ഞു.അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്ക ണം.ആരോഗ്യ പ്രശ്‌നമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.അല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കണം. ഇതിലൊന്നും സഹകരിക്കാത്തവര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാം- വി ശിവന്‍കുട്ടി വ്യക്തമാക്കി.
വാക്സിന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ഇവരുടെ പേര് അടക്കം സര്‍ക്കാറിന്റെ പക്കലു ണ്ട്. വിവരങ്ങള്‍ പുറത്ത് വിട്ട് അവരെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാ ര്‍ കരുതുന്നില്ല. സമൂഹത്തില്‍ അവരെ വിചാരണ ചെയ്യുന്നത് ശരിയായ നടപടിയല്ല.എന്നാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഈ വിവരങ്ങള്‍ പുറത്ത് വിടുമെന്നും മന്ത്രി പറ ഞ്ഞു.സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്സിന്‍ എടുക്കാത്ത അധ്യാപ കരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പട്ടിക പുറത്തുവിട്ടത്.
മതപരമായ കാരണങ്ങളുടെ പേരിലാണ് ഭൂരിഭാഗം അധ്യാപകരും വാക്സിനെടുക്കാന്‍ മടിച്ചത്. എന്നാല്‍ അലര്‍ജി ഉള്‍പ്പെടെയുളള മെഡിക്കല്‍ കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വാക്സിനെടുക്കാത്ത അധ്യാപകരെ മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു.
ഇത് വരെ ശേഖരിച്ചത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും കണക്കുകളാണ് പുറത്ത് വിട്ടത്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചുവ രികയാണ്.