ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാ യി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താര ങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെ ടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരു ന്നു വിവാഹം.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായി. മഹാബ ലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ള സു ഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെ ടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വി വാഹം.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു ചടങ്ങുകള്‍. ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനും മഹാബാബലിപുര ത്തെത്തി. ഷാരുഖ് ഖാന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് തന്റെ നായികയുടെ സ്‌പെഷ്യല്‍ ഡേയില്‍ പങ്കെടുക്കാന്‍ സൂപ്പര്‍താരം എത്തിയത്. ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സം വിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചി ത്രത്തില്‍ നയന്‍താരയാ ണ് നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
സിനിമയില്‍ സജീവമായിരിക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ ചെറിയ ഇടവേളയെടുത്ത നയന്‍ താര പിന്നീട് തിരിച്ചുവന്നത് വിഘ്നേഷിന്റെ ചിത്രമായ നാനും റൗഡി താനിലൂടെയായിരുന്നു. 2015ലാ യിരുന്നു ചിത്രം പുറത്തുവന്നത്. ഇതിന് പിന്നാലെ രണ്ട് പേരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ചര്‍ ച്ചയായി. ഒടുവില്‍ 2017ലാണ് ഇരുവരും പ്ര ണയത്തിലാണെന്ന വിവരം ഔദ്യോഗികമായി അറിയി ച്ചത്.
തെന്നിന്ത്യന്‍ സൂപ്പര്‍താരമായ നയന്‍താരയുടെ വിവാഹവും പ്രണയബന്ധങ്ങളും എന്നും ചര്‍ച്ചയാ യിരുന്നു. ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന വിവാഹദിനമാണ് ഇന്നെത്തി നില്‍ക്കുന്നത്. സ്വകാര്യ ഒടിടി കമ്പനിക്കാണ് വിവാഹ ചടങ്ങുകള്‍ ചിത്രീകരിക്കാനുള്ള അനുമതി. വിവാഹശേഷം ജൂണ്‍ 11-ന് നയന്‍സും വിക്കിയും ചേര്‍ന്ന് മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.