വര്‍ണവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. സമാധാനത്തിനുള്ള നൊബേ ല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ്
ജൊഹന്നാസ്ബര്‍ഗ്: സമാധാന നോബേല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. തെക്കേ ആഫ്രിക്ക യിലെ വൈദികനായ ടുട്ടു 1980 കളില്‍വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോ കശ്രദ്ധ നേടുന്നത്. 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത്. ഇതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററിലായിരുന്നു മരണം. ദക്ഷി ണാഫ്രി ക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് മരണവിവരം പുറത്തുവിട്ട ത്. ദക്ഷിണാഫ്രിക്കയെ വിമോചന ത്തിലേക്ക് കൊണ്ടുവന്ന പോരാളിയാണ് വിടവാങ്ങിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ് ടുട്ടു. കറുത്തവ ര്‍ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം അടിച്ചമര്‍ത്തപെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താനും തന്റെ ഉന്നതപദവി ഉപയോഗ പ്പെടുത്തുകയായിരുന്നു. ദാരി ദ്ര്യം,എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്ര ചാരണം നടത്തി.
സൊവേറ്റോ കലാപത്തോടെ വര്‍ണ വിവേചനത്തിനെതിരെ പോരാട്ടം
1931 ഒക്ടോബര്‍ 7ന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്.1976 ല്‍ ദക്ഷിണാ ഫ്രിക്കയില്‍ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വര്‍ണ വിവേചനത്തിനെതി രേയുള്ള സമരത്തില്‍ പങ്കാളിയാവാന്‍ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതല്‍ 1978 വരെ സൗ ത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തിരഞ്ഞെ ടുക്കപ്പെട്ടിരുന്നു.