കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമി ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കും ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമിക്കു ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കും ആകി ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ചാവശ്ശേരിയില്‍ സ്ഫോടനത്തില്‍ 2 ആസാം സ്വദേശികള്‍ മരിച്ച സം ഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയു കയായിരുന്നു മുഖ്യമന്ത്രി. വിഷയദാരിദ്ര്യമാണ് പ്രമേയ നോട്ടീസിന് കാരണമെന്ന് ഇവിടെ വ്യ ക്തമായി ക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ആര്‍ എസ് എസിനേയും എസ്ഡിപിഐയേയും കുറിച്ച് പറയുന്നില്ല. കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ ആക്ര മണം നടത്തുന്നത് ആര്‍എസ്എസ്, എസ്ഡിപിഐ തുടങ്ങിയ കക്ഷികളാണ്. പ്രതിപക്ഷം ഇത്തരമൊ രു പ്രമേയവുമായി വന്നത് വിഷയ ദാരിദ്ര്യത്താലണ്.
മട്ടന്നൂര്‍ ഇരിട്ടി ചാവശേരി മേഖല ആര്‍എസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളാണ്. ചാവശേരി സംഭവം നിര്‍ഭാഗ്യകരമാണ്. ജാഗ്രതയോടെ അന്വേഷണം നടക്കുന്നു. ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ആരുടെ പാര്‍ട്ടി ഓഫീസിലാണ് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതെന്ന് കോണ്‍ഗ്രസ് മറക്കരുത്. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടത് കോ ണ്‍ഗ്രസാണ്. ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യ മന്ത്രി പരിഹസിച്ചു.
സണ്ണി ജോസഫിന്റെ അടിയന്തര
പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
6.07.2022 ന് ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള ഒരു വീട്ടില്‍ സ്‌ഫോടനം നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വീടിന്റെ വരാന്തയില്‍ പരിക്കേറ്റ നിലയില്‍ കണ്ടയാളെ പരിസരവാസികളുടെയും മറ്റും സഹായത്തോടെ ആശുപത്രിയിലേക്ക് അയച്ചു. മുകളിലത്തെ നിലയില്‍ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതാ യും കണ്ടെത്തി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്.
പൊലീസ് അന്വേഷണത്തില്‍ ഇവര്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ആസാം സ്വദേശികളാണെന്ന് വ്യക്തമായി. പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭി ച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസിലാക്കി.
ഇക്കാര്യത്തില്‍ ക്രൈം.നം. 526/22 ആയി മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് തുട ര്‍നപടികള്‍ സ്വീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ അന്നുതന്നെ മരണപ്പെട്ടു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു.
ഇവര്‍ പല സ്ഥലങ്ങളില്‍ നിന്നും പാഴ്വസ്തുക്കള്‍ ശേഖരിച്ചിരുന്നതിനാല്‍ സ്‌ഫോടക വസ്തു എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ കണ്ടെ ത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആ ദിവസങ്ങളില്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച സ്ഥലത്തെപ്പറ്റിയും അന്വേഷിച്ചു വരുന്നു.