കോവിഡ് വ്യാപനത്തില്‍ അടുത്ത നാലാഴ്ച കേരളത്തിന് നിര്‍ണ്ണായകം. നിയന്ത്രണങ്ങള്‍ കടു പ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാ നിക്കും
തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വി ലയിരുത്തല്‍. അടുത്ത മാസത്തോടെ പ്രതിദിന രോഗികള്‍ മുപ്പതിനായിരം കടക്കാമെന്നാണ് വില യിരുത്തല്‍. കോവിഡ് വ്യാപനത്തില്‍ അടുത്ത നാലാഴ്ച കേരളത്തിന് നിര്‍ണ്ണായകം. നിയന്ത്രണങ്ങ ള്‍ കടുപ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.
ഓണ ദിവസങ്ങളിലുണ്ടായ സമ്പര്‍ക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരു ന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെ ത്തിയ ടിപിആര്‍ 20ന് ന് മുകളില്‍ എത്തിയേക്കും. നിലവി ലെ പ്രവണത തുടര്‍ന്നാല്‍ അടുത്ത മാസം മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ പ്ര തിദി ന രോഗികളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
രണ്ടാം തരംഗം കുറയാതെ തന്നെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കാനാണ് സാധ്യത കൂടുതലെന്ന് ആ രോഗ്യവിദഗ്ധന്‍ ഡോ. അമര്‍ ഫെറ്റല്‍ പറഞ്ഞു. പരിശോധന കുറഞ്ഞതിനാലാണ് ഇക്കഴിഞ്ഞ ദിവ സങ്ങളില്‍ രോഗികള്‍ കുറവായിരുന്നു. രണ്ട് ലക്ഷം വരെ പരിശോധനനടന്നിരുന്നത് രണ്ടാഴ്ചയോ ളമായി പകുതിയായി കുറഞ്ഞിരുന്നു.
വരും ദിവസങ്ങളില്‍ പരിശോധന ഉയരുന്നതിനനുസരിച്ച് രോഗികളുടെ എണ്ണവും ഉയരും. ഇക്കാല യളവില്‍ ഇരട്ടി രോഗപകര്‍ച്ചയും ക്ലസ്റ്ററുകളും നിയന്ത്രിക്കുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെ ല്ലുവിളി. ഓണാവധിക്ക് പരിശോധനാ കേന്ദ്രങ്ങളില്‍ ആളുകളെത്താതായതോടെയാണ് പരി ശോ ധന കുറഞ്ഞത്. കഴിഞ്ഞ ദിവസം പരിശോധന 63,000ത്തിലേക്ക് താഴ്ന്നിരുന്നു. പരിശോധന വര്‍ദ്ധി ക്കുന്നതിന് ആനുപാതികമായി രോഗിക ളും ആക്ടീവ് കേസുകളും വര്‍ദ്ധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ കൂടുന്നതാണ് ആശങ്ക.