വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാ ണ് തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുംബൈ : വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറിന്റെ മൃതദേഹമാണ് തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
റായ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാര്‍. കല്ലുകെട്ടി താഴ്ത്തിയ നിലയിലായി രുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ രണ്ടു പേ രെ കസ്റ്റഡിയിലെടുത്തു. സമീപ പ്രദേശത്തെ ആദിവാസി കോളനിയിലുള്ളവരാണ് ഇവര്‍. മദ്യപാനത്തി നിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.











