റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവ ത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി
പാലക്കാട്: ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ വീ ടിനുള്ളിലാണ് മൃതദേഹം കണ്ടത്.റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയി ലായി.
ഉച്ചയ്ക്ക് ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ സ്വര്‍ണം വില്‍ക്കാനായി എത്തിയിരുന്നു. ഇത് ഖദീജയുടെ സ്വര്‍ണ മാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷീജ, കൊല പാതകത്തിന് കൂട്ടു നിന്നതെന്നു കരുതുന്ന അല്‍ത്താഫ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഖദീജയുടെ ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസിന്റെ പിടിയിലായി. ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജയുടെ മകന്‍ യാസി റാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനായ അല്‍ത്താഫിനെയും പൊലീസ് തിരയുകയാ ണ്.
ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നി യതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പൊലീസ് ക ണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്.
തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. എന്നാല്‍ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറി നെ പൊലീസ് അറസ്റ്റ് ചെയ്തത്.