വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കളാണ് മരിച്ചത്. മാനന്തവാടി-കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്.ടിപ്പര്‍ ലോറി യും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം
കല്‍പ്പറ്റ: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. മാനന്തവാടി-കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായി രുന്നു അപകടം.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവ്വര്‍ എന്നിവരാണ് മരിച്ചത്. കാറിന്റെ മുന്‍സീറ്റി ല്‍ ഇരുന്നവരാണ് മരിച്ചത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. പി ന്‍സീറ്റിലിരുന്ന ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മാനന്തവാടിക്ക് പോകുന്ന ടോറസും, പനമരം കല്‍പ്പറ്റയിലേക്ക് പോവുക യാ യിരുന്ന ഇന്നോവയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ ന്നു. അപകടസ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്സും പരിശോധന നടത്തുകയാണ്.