കണ്ണൂര്‍ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായതായാണ് പ്രാഥമിക വിവരം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
കണ്ണൂര്‍ : സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയി നിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായ തായാണ് പ്രാഥമിക വിവരം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്ഥലത്ത് ആര്‍പി എഫ്, പൊലീസ് എന്നിവര്‍ പരിശോധന നടത്തുകയാണ്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെയുള്ള ആക്രമണം. കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരു ന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീ സും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേ റ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.