ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചത് മുതല്‍ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. ഇത് രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി
സൗദിയില്‍ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെ ആയിര ക്കണക്കിന് വനിതകള്‍ തൊഴില്‍ കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചതോടെയാണ് സ്ത്രീകള്‍ തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. രാജ്യത്തെ തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു.
നിലവില്‍ സ്വകാര്യ മേഖലയില്‍ 6.7 ലക്ഷവും സര്‍ക്കാര്‍ മേഖലയില്‍ 5.2 ലക്ഷവുമാണ് വനിതാ ജീവനക്കാരുടെ എണ്ണം. പദ്ധതികള്‍ മുഖേന വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
വിഷന്‍ 2030 പദ്ധതി പ്രകാരം സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന വനിതാ ജീവനക്കാരുടെ യാത്രാ ചെലവിന്റെ എണ്‍പത് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. നിരവധി മേഖകളില്‍ നടപ്പിലാക്കിയ വനിതാവല്‍ക്കരണ പദ്ധതി എന്നിവ ഇതില്‍ ഉള്‍പ്പെടും.