മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് ദിവസം കുടുങ്ങിയ ബാബു വിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയില്‍ അതി ക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
പാലക്കാട് : മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് ദിവസം കുടു ങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. വനമേഖലയില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുക.
ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേസ് എടുക്കുന്നതിന് മുന്‍പ് ബാബു വില്‍ നിന്ന് മൊഴിയെടുക്കും. വാളയാര്‍ സെക്ഷന്‍ ഓഫീസറായിരിക്കും ബാബുവില്‍ നിന്ന് മൊഴിയെടു ക്കുക. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കും.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തു ക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനി ടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയി ച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തി യെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് ബാബുവിനെ രക്ഷപ്പെടുത്തി യത്.
ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു
പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയ റിയതിനെത്തു ടര്‍ന്നുകാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്.












