മഹാരാഷ്ട്രയില്‍ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു.മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയി ലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്
മുംബൈ: മഹാരാഷ്ട്രയില്‍ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു.മഹാരാഷ്ട്രയിലെ ഗ ഡ്ചിറോളിയിലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.ഇന്ന് പുലര്‍ച്ചെ ആറരക്കാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ധനോറയിലെ ഗ്യാരപട്ടി വനത്തിലാണ് മാവോയിസ്റ്റുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്. തിരച്ചിലി നിടെ നക്സലുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം നാല് പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അ ധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്തു നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മുതിര്‍ന്ന മാവോ യിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന മര്‍ദിന്‍തോല വനമേഖലയിലെ ഗഡ്ചിറോളിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ അറസ്റ്റിലായിരുന്നു. ഝാര്‍ഖ ണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്റ ലിജന്റ്സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറ ഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും.