പ്രതിയുടെ പിതാവ് പ്രസാദ് ആണ് എസ്ഐയെ വെട്ടിയത്. മണിമല വെള്ളാവൂര്‍ ചുവട്ടടി പാറയില്‍ ആണ് സംഭവം
കോട്ടയം: വധ ശ്രമക്കേസിലെ പ്രതിയുടെ അച്ഛന്റെ വെട്ടേറ്റ് എസ്ഐയ്ക്ക് ഗുരുതര പരിക്ക്. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധ ശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പ്രതിയുടെ പിതാവ് പ്രസാദ് ആണ് എസ്ഐയെ വെട്ടിയത്. മണിമല വെള്ളാവൂര്‍ ചുവട്ടടി പാറയില്‍ ആണ് സംഭവം നടന്നത്.
വധശ്രക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ പ്രതിയുടെ അച്ഛന്‍ തലയ്ക്ക് വെട്ടുകയായി രുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. എസ്‌ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.











