നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നട ത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. മഞ്ജു വാര്യര്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. മഞ്ജു വാര്യര്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലി ലെത്തിയാണ് മൊഴിയെടുത്തത്. വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്‍സ്‌പെ ക്ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുളള സംഘമാണ് മൂന്നര മണിക്കൂര്‍ ചെലവഴിച്ച് വിശദമായ മൊഴി രേഖ പ്പെടുത്തിയത്.
ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്ന തായിരുന്നു നടപടി. സായ് ശങ്കര്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി യ ചില ഫയലുകളില്‍ മഞ്ജുവിന്റെ ശ ബ്ദസന്ദേശങ്ങളുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തത്.
മഞ്ജുവും ദീലീപും തമ്മിലെ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഇരുവരും തമ്മില്‍ നിരവധി തവ ണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.