വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ അടുത്ത തവണ കേരളത്തിലും ബി ജെ പി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, മ റ്റൊരിടത്ത് ദോസ്തി എന്ന നിലപാട് കോണ്‍ഗ്രസ്-സിപിഎം നിലപാട് ബിജെപിക്കില്ലെ ന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങ ളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു കൊണ്ടു സംസാരിക്കവേ മോദി പറഞ്ഞു
ന്യുഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ അടുത്ത തവണ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരിടത്ത് ദോസ്തി എ ന്ന നിലപാട് കോണ്‍ഗ്രസ്-സിപിഎം നിലപാട് ബിജെപിക്കില്ലെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണു ന്നുണ്ടെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ജന ങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടു സംസാരിക്കവേ മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ ങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒപ്പമുണ്ട്. നാ ഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കും. ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവര്‍ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി പ്രതിപക്ഷത്തെ പരിഹ സിച്ചു. മോദി മരിക്കട്ടെ എന്നാണ് ചിലര്‍ പറയുന്നത്, എന്നാല്‍ മോദി പോവല്ലേ എന്നാണ് ജനം പറയുന്ന ത്. വടക്കുകിഴക്കന് സംസ്ഥാനങ്ങള്‍ ദില്ലിയില്‍ നിന്നും ഞങ്ങളുടെ മനസില്‍ നിന്നും ഇപ്പോള്‍ അകലെയ ല്ല. ദില്ലിയും വടക്കുകിഴക്കന് സംസ്ഥാനങ്ങളും തമ്മില്‍ പാലം പണിയാനായി, ജനങ്ങള്‍ക്ക് ജനാധിപത്യ ത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മാറ്റ ത്തിന്റെ സമയമാണെന്ന് കൂട്ടിച്ചേര്‍ത്ത ബി.ജെ.പിയെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയി ച്ചു.
നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യം ഭരണം നിലനിര്‍ത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ എന്‍പിപിക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.