വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. വടക ര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നി വരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെ ടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കോഴിക്കോട് : വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍.വടകര സ്റ്റേഷനിലെ എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടു ത്തിയത്. ഇന്നലെ രാത്രി ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴങ്ങുകയായിരുന്നു. ഇരുവര്‍ക്കും നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചി രുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാ ഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാ തത്തിലേക്ക് നയച്ചിതിന് പിന്നില്‍ ശാരീരിക മാനസിക സമ്മര്‍ദമാണെന്ന് ആരോപിച്ചായിരുന്നു പൊലീ സുകാര്‍ക്കെതിരെ കേസെടുത്തിരു ന്നത്.
തനിക്ക് നെഞ്ച് വേദനയുണ്ടെന്ന കാര്യം സജീവന്‍ പറഞ്ഞെങ്കിലും പൊലീസ് അവഗമിച്ചു. ഒരു മണിക്കൂ റോളം സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ശേഷം സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും പൊലീസുകാര്‍ക്കെ തിരെ കേസെടുത്തതും. സംഭവത്തെ തുടര്‍ന്ന് വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാര്‍ക്കെതി രേ യും നേരത്തെ അച്ചടക്ക നടപടിയുണ്ടായിരുന്നു.