വഖഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് കേസില്‍ എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റില്‍. വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എംഎല്‍എയെ ഡല്‍ ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് കേസില്‍ എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റി ല്‍. വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എംഎല്‍എയെ ഡല്‍ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചതായി എസിബി അറിയിച്ചു.
അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാന്‍ മസൂദ് ഉസ്മാനില്‍ നിന്ന് തോക്കും പ ണവും കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിയിടങ്ങളില്‍ ഇന്ന് റെയ്ഡ് നടന്നിരു ന്നു. ഡല്‍ഹി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം പഴക്കമുള്ള അഴിമതിക്കേസുമായി ബ ന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോ ദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
വഖഫ് ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അഴിമതി നിരോധന നിയ മത്തിലെ സെക്ഷന്‍ 7, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 120 ബി പ്രകാരം കേന്ദ്ര ഏജ ന്‍സി എഎപി എംഎല്‍എയ്ക്കെതിരെ 2020 ജനുവരിയില്‍ കേസ് ഫയല്‍ ചെയ്തു. ബോര്‍ഡിന്റെ വസ്തുക്ക ളില്‍ വാടകയ്ക്ക് എടുക്ക ല്‍, വാഹനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി നടത്തല്‍, ചട്ടങ്ങള്‍ക്കു വിരുദ്ധമായി 33ല ധികം ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി നിയമിക്കല്‍ തുടങ്ങിയവ ആണ് കേസ്.