സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോ ട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസ ഭയില്‍ പറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മു ന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെ ന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ നിലപാടാ ണെ ന്നും ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടേന്നും മന്ത്രി പറഞ്ഞു.
പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. വഖഫ് നിയമന ങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ ത്തിയിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടനകള്‍ സംയുക്ത സമരത്തിനിറങ്ങിയെങ്കിലും സ മസ്ത പിന്‍വാങ്ങുകയാ യിരുന്നു. പള്ളികളില്‍ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളില്‍ നടത്താന്‍ ഉദ്യേശിച്ച തെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പിന്നീട് വ്യക്തമാക്കിയിരുന്നു.