പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് കെട്ട് പൊട്ടി പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ദേഹത്ത് പതിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു
തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് കെട്ട് പൊട്ടി പുറ ത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ദേഹത്ത് പതിച്ച് വഴിയാത്രക്കാരായ രണ്ട് പേ ര്‍ മരിച്ചു. അകലാട് സ്വദേ ശികളായ മുഹമ്മദലി(70), ഷാജി(45) എന്നിവരാണ് മരിച്ചത്.
അകലാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുക യായിരുന്നു.അപകടത്തിന് പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞു. കെ ട്ടിട നിര്‍മാണത്തിനായി കൊണ്ടു പോകുകയായിരുന്നു ഇരുമ്പ് ഷീറ്റുകള്‍. സുരക്ഷയില്ലാതെയാണ് ഇവ കൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.