വനിത ലോണ്‍ ബൗള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നത്. ലോണ്‍ ബൗള്‍സിലെ സ്വര്‍ണത്തോടെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം നാലായി

ബിര്‍മിങ്ഹാം: വനിത ലോണ്‍ ബൗള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നത്. ലോണ്‍ ബൗള്‍സിലെ സ്വര്‍ണത്തോടെ കോമണ്‍ വെല്‍ത്ത് ഗെ യിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി.
ലോണ്‍ ബൗള്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചാണ് ഇന്ത്യ മെഡല്‍ നേടിയത്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 16-13ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം ഫൈനലില്‍ എത്തിയത്. വൈകുന്നേരം 4.15ന് ആയിരുന്നു മത്സരം. ലവ്ലി,പിങ്കി, രൂപാറാണി, നയ ന്‍മോനി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.
ലോംഗ്ജമ്പില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ പ്രവേ ശിച്ചു. ആദ്യ ചാട്ടത്തില്‍ തന്നെ 8.05 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ഗ്രൂപ്പില്‍ 8 മീറ്റര്‍ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കര്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീ ക്ഷയാണ് 23 വയസുകാരനായ മലയാളി താരം.











