ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. 52 കിലോ വി ഭാഗത്തില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ തായ്ലന്‍ ഡിന്റെ ജിറ്റ്പോങ് ജുറ്റ്മാസിനെ വീഴ്ത്തിയാണ് നിഖാത് ഇന്ത്യക്കായി സ്വര്‍ണം നേടിയത്
ഇസ്താംബുള്‍ : ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. 52 കിലോ വിഭാഗത്തില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിറ്റ്പോങ് ജുറ്റ്മാസിനെ വീഴ്ത്തിയാണ് നിഖാത് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ നാല് റൗണ്ടുകളിലും മുന്നേറി യ താരം 5-0ത്തിന് വിജയവും സ്വര്‍ണവും പിടിച്ചെടുക്കുകയായിരുന്നു.
വനിതാ ലോക ബോക്സിങില്‍ ഇന്ത്യയുടെ പത്താം സ്വര്‍മാണിത്. വനിതാ ലോ ക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സ രീന്‍. മേരി കോം, സരിത ദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവരാ ണ് നേരത്തെ സ്വര്‍ണം തൊട്ട ഇന്ത്യന്‍ താരങ്ങള്‍. മിന്നും പ്രകടനങ്ങളുമായി റിങില്‍ നിറഞ്ഞ നിഖാതിന് സുവര്‍ണ നേട്ടമായിരുന്നു.