മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈന ലില്‍ സിംഗപുരിന്റെ ലോ കീന്‍ യൂവിനോട് ശ്രീകാന്ത് പൊരുതി വീഴുകയായിരുന്നു.കടുത്ത പോരാട്ടത്തി നൊടുവിലാണ് കിഡംബി തോല്‍വി സമ്മതിച്ചത്.നേട്ടം വെള്ളിയില്‍ ഒതുങ്ങിയെങ്കില്‍ ലോക ബാഡ്മിന്റ ണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന അപൂര്‍വ നേട്ടം ശ്രീകാന്ത് സ്വന്തം പേരില്‍ എഴുതിചേര്‍ത്താണ് കളം വിട്ടത്.
തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ശ്രീകാന്തിനെതിരെ പൊരുതി കയറിയാണ് സിംഗപുര്‍ താരം ലോക ചാമ്പ്യന്‍പ്പട്ടം സ്വന്തമാക്കിയത്.രണ്ട് സെറ്റ് പോരാട്ടത്തില്‍ 15-21, 20-22 എന്ന സ്‌കോറിനാണ് ശ്രീകാ ന്ത് തോല്‍വി വഴങ്ങിയത്.
ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ സിംഗപുരിന്റെ ലോ കീന്‍ യൂവിനോട് ശ്രീകാന്ത് പൊരു തി വീഴുകയായിരുന്നു. നേട്ടം വെള്ളിയില്‍ ഒതുങ്ങിയെങ്കില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന അപൂര്‍വ നേട്ടം ശ്രീകാന്ത് സ്വ ന്തം പേരില്‍ എഴുതിചേര്‍ത്താണ് കളം വിട്ടത്
ഫൈനലില്‍ ആദ്യ സെറ്റില്‍ പകുതി സമയത്ത് 11-7ന് മുന്നിട്ട് നിന്ന ശ്രീകാന്തിന് പിന്നീട് മേധാവിത്വം ന ഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ ശ്രീകാന്ത് 9-3 ന് മുന്നിലായിരുന്നു. അതിനുശേഷം സിംഗപ്പൂര്‍ താരം കളി തിരി ച്ചു പിടിക്കുകയായിരുന്നു.ആദ്യ സെറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം സെറ്റ് കൂടുതല്‍ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.രണ്ടാം സെറ്റില്‍ തുടക്കത്തില്‍ 7-4 ലീഡ് നേടിയ ശേഷം ശ്രീകാന്ത് എതിരാളിയെ തിരിച്ചുവരാന്‍ അനുവദിച്ചു.സ്‌കോര്‍ 20-20 എന്ന നിലയില്‍ തുടരെ രണ്ട് പോയിന്റുകള്‍ നേടി സിംഗപ്പൂര്‍ താരം കിരീടം ഉറപ്പിച്ചു.
ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ സിംഗപ്പൂരുകാരനായി കീന്‍ യൂ. 24കാരനായ ലോഹ് കീന്‍ യൂ അധികം വിയര്‍ക്കാതെ തന്നെ ശ്രീകാന്തിനെ മറികടന്നു.കഴിഞ്ഞ രണ്ട് മാസത്തിനിടെ, ഒ ളിമ്പിക് ചാമ്പ്യന്‍ വിക്ടര്‍ അക്സല്‍സണ്‍ ഉള്‍പ്പെടെയുള്ള മികച്ച 10 കളിക്കാരില്‍ ആറ് പേരെ പിന്തള്ളിയാ ണ് ഈ റാങ്കിംഗില്‍ ഉയര്‍ന്നത്.
ഒക്ടോബറില്‍ ഡച്ച് ഓപ്പണ്‍ നേടിയ അദ്ദേഹം ജര്‍മ്മനിയിലെ ഹൈലോ ഓപ്പണിലും വിജയിച്ചു.ലോക ബാഡ്മിന്റന്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാര നാണ് ശ്രീകാന്ത്. ലക്ഷ്യ സെന്‍ (2021), പ്ര കാശ് പദുക്കോണ്‍ (1983), എച്ച്എസ് പ്രണോയ്(2019) എന്നിവര്‍ക്ക് ശേഷം ടൂര്‍ണമെന്റില്‍ മെഡല്‍ നേ ടുന്ന നാലാമത്തെ ഇന്ത്യ ക്കാരനാണ് അദ്ദേഹം. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെയാണ് കിഡംബി പരാജയപ്പെടുത്തിയത്.
സെമിയില്‍ ഇന്ത്യന്‍ താരം തന്നെയായ ലക്ഷ്യ സെന്നിനെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് മു ന്നേറിയത്. ലക്ഷ്യയ്ക്ക് വെങ്കലം സ്വന്തമായി. 1983ല്‍ പ്രകാശ് പാദുകോണ്‍, 2019ല്‍ എച്എസ് പ്രാണോയ്, ഇത്തവണ ലക്ഷ്യ സെന്‍ എന്നിവരാണ് നേരത്തെ വെങ്കലം നേടിയ ഇന്ത്യന്‍ താരങ്ങള്‍.











