ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തി യ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്താക്കിയത്
തിരുവനന്തപുരം: ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ച യത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്ക ലി ന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്താക്കിയത്.
ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക അറിയിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെ ന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറ ഞ്ഞു. പ്രവാസിയായ അനിത പുല്ലയില്‍ മുന്‍പ് ലോക കേരളസഭയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്ത വണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.