ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാന മെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെ ന്നു കുറച്ചുദിവസം കൊണ്ട് കോവിഡ് മാറില്ല. കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ലോ ക്ക്ഡൗണില്‍ ഫലം ഇല്ല എന്നു പറയാന്‍ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സര്‍ക്കാര്‍ വിലയിരു ത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കോവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ആറു മുതല്‍ എട്ടു ആഴ്ചവരെ അടച്ചിടണമെന്ന ഐസിഎംആര്‍ ശിപാര്‍ശയില്‍ തീരുമാനി ക്കേണ്ടതു കേന്ദ്രസര്‍ക്കാരാണ്. ദേശീയതലത്തിലാണ് ഇത്തരം ശിപാര്‍ശകള്‍ ബാധകമാകുന്നത്. കേന്ദ്രത്തിന്റെ ആലോചനയുടെ ഭാഗമായാണോ ഈ ശിപാര്‍ശ എന്നു സംസ്ഥാനത്തിന് അറിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.











