നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ രമ്യ ഹരിദാസ് എംപിക്ക് ഒപ്പമുണ്ടായി രുന്നവര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി
പാലക്കാട്: രമ്യാ ഹരിദാസ് എംപിയും വിടി ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ളവര്‍ കോ വിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ദൃശ്യ ങ്ങള്‍ പുറത്ത്. നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ രമ്യ ഹരിദാസ് എംപിക്ക് ഒപ്പമു ണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെ ന്നിരിക്കെയാണ് എംപിയുടെയും കോണ്‍ഗ്രസ് നേതാ ക്കളുടെയും നിയമ ലംഘന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരെ കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍ എ വി ടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാല ക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
അതേസമയം മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വിശ ദീകരണം. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴി ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാര്‍സലിനായി കാത്തു നില്‍ ക്കുകയായിരുന്നുവെന്നാണ് എംപിയുടെ വാദം. എന്നാല്‍ എംപിയും ബല്‍റാമും അടക്കമു ള്ളവര്‍ ഭ ക്ഷണം കാത്തിരിക്കെ ഇവരുടെ സമീപത്തിരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളില്‍ വ്യ ക്തമാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടു ത്തു.