കാസര്‍കോട് സ്വദേശികളായ മുഹമ്മദ്, സഹോദരന്‍ അബ്ദുല്ല എന്നിവരെയാണു ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്
കോഴിക്കോട് : ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അമരാട് വന ത്തില്‍ എത്തി, ഉള്‍ക്കാട്ടില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. കാസര്‍കോട് സ്വദേശികളായ മുഹ മ്മദ്, സഹോദരന്‍ അബ്ദുല്ല എന്നിവരെയാണു ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
താമരശ്ശേരിയിലെ ബന്ധുവീട്ടിലെത്തി ശനിയാഴ്ച പകല്‍ കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വാഹനം റോഡരികില്‍ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. വനാതി ര്‍ത്തിയില്‍നിന്നും 15 കിലോമീറ്ററോളം ഉള്ളിലാണ് ഇവര്‍ അകപ്പെട്ടത്.
രാത്രി മുതല്‍ പൊലീസും വനംവകുപ്പ് ദ്രുതകര്‍മ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ 7.15നാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. താമരശ്ശേരി പൊലീസ് തുടര്‍ നടപടി കള്‍ സ്വീകരിച്ചു.











