ജിദ്ദ: ലോകാരോഗ്യ സംഘടനയുടെ (WHO) എക്സിക്യൂട്ടീവ് ബോർഡ് വൈസ് ചെയർമാൻ പദവിയിലേക്ക് സൗദി അറേബ്യ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. 2025–2028 കാലയളവിലേക്കുള്ള ബോർഡ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സ്വിറ്റ്സർലാൻഡിലെ ജനീവയിൽ നടന്ന WHOയുടെ 78ാമത് ജനറൽ അസംബ്ലിയുടെ 57ാമത് സെഷൻ ആരംഭിക്കുമ്പോഴാണ് നടന്നത്.
ചെയർമാൻ പദവി ഓസ്ട്രേലിയക്കാണ് ലഭിച്ചത്. ഉപാധ്യക്ഷ പദവിയിൽ സൗദിക്കൊപ്പം നോർവെ, ടോഗോ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിൽ സൗദി പ്രതിനിധി സംഘത്തെ ആരോഗ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് ബിൻ ദോഹൈഷ് നയിച്ചു. അദ്ദേഹം ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജലിയുടെ പ്രതിനിധിയായി പങ്കെടുത്തു.
34 അംഗങ്ങളടങ്ങുന്ന എക്സിക്യൂട്ടീവ് ബോർഡ് ആണ് WHOയുടെ ശിപാർശകളും നയങ്ങളും നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്. സംഘടനയുടെ പരമോന്നത തീർപ്പ് കൈവരുത്തൽ സമിതിയുമാണ് ഇതു കൂടെ.
പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ ആരോഗ്യ രംഗത്തെ മുൻഗണനാ ക്രമത്തിലുള്ള നയങ്ങളുടെയും നപയപരിപാടികളുടെയും രൂപീകരണത്തിന് ബോർഡ് നിർണായക പങ്ക് വഹിക്കുന്നു.
സൗദിയെ ഈ പ്രധാന പദവിയിലേക്ക് തെരഞ്ഞെടുക്കാൻ കാരണമായത്, ആരോഗ്യ മേഖലയിൽ രാജ്യത്തിനായുള്ള അന്താരാഷ്ട്ര അംഗീകാരം കൂടെയാണെന്ന് സൗദി പ്രതിനിധി സംഘം പ്രസ്താവനയിൽ വ്യക്തമാക്കി.