ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി.പ്രതിപക്ഷ ത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടിയത്
തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി.പ്രതിപക്ഷ ത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.ഭരണഘടനാ വിരുദ്ധം,രാഷ്ട്രപതിയുടെ അനുമ തി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നല്‍കേണ്ടത്.
2020 ഡിസംബറില്‍ ആണ് ലോകായുക്ത ഭേദഗതി ചര്‍ച്ചകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ആഭ്യന്ത ര വകുപ്പ് ഈ ഫയല്‍ നിയമ വകുപ്പി ന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകായുക്തയി ല്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തി യോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്
ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകാ യുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായു ക്ത ആകാന്‍ കഴിയുക. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവ ര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.
സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
ലോകായുക്ത നിയമഭേദഗതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതി പക്ഷ നേതാവ് കത്തയച്ചു. ഭേദഗതിയില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ ക്കാറിനോട് നിര്‍ദേശിക്കണമെന്ന് വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത, ലോ ക്പാല്‍ വിഷയങ്ങളില്‍ സിപിഎം സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഓര്‍ഡിനന്‍സെന്നും ക ത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതി ക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ള തായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.












