ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി മാറി ഖത്തര്‍. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സുരക്ഷിത രാജ്യങ്ങളില്‍ ഖത്തര്‍ മുന്നിലെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് യുഎഇയും മൂന്നാം സ്ഥാനത്ത് തായ്വാനുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ തോതനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍, ഭവനഭേദനം, പിടിച്ചുപറി,വാഹന മോഷണം, ശാരീരിക ആക്രമണം, നശീകരണ പ്രവണത,ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍, രാത്രിയിലും പകലിലും തനിച്ച് നടക്കുമ്പോളുള്ള സുരക്ഷ എന്നിവയാണ് പരിഗണിച്ചിരിക്കുന്നത്. ഈ തരത്തിലുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ തോതാണ് ഖത്തറിലുള്ളതെന്ന് പഠനം പറയുന്നു.











