ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.
ദോഹ : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു.
വിവിധ വേദികളിലായാണ് സംഗീതോത്സവം അരങ്ങേറുന്നത്. മെട്രോ സ്റ്റേഷനുകളുടെ സമീപമാണ് വേദികള്‍ ഒരുങ്ങുന്നത്.
സംഗീതോത്സവം കൂടാതെ സാഹസിക വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ദോഹ കോര്‍ണിഷിനു സമീപമുള്ള അല്‍ ബിദ പാര്‍ക്കാണ് പ്രധാന വേദി. രാജ്യാന്തര താരങ്ങള്‍ അണിനിരക്കുന്ന പരിപാടികളാണ് അരങ്ങേറുക. അല്‍ ബിദ പാര്‍ക്കു മുതല്‍ ഷെറാട്ടണ്‍ ഹോട്ടല്‍ വരെയുള്ള ആറു കിലോമീറ്ററിലാണ് വേദികള്‍.
സംഗീത പരിപാടികള്‍ക്കിടെ കുടുംബങ്ങള്‍ക്കായുള്ള മത്സര പരിപാടികളും നടക്കും. കുട്ടികള്‍ക്ക് കഥകള്‍ അവതരിപ്പിക്കാനും മറ്റും അവസരമുണ്ടാകും.
ഇതിനൊപ്പം 500 ല്‍ പരം ഭക്ഷണശാലകളും ഉണ്ടാകും. രാവിലെ പത്തു മുതല്‍ രാത്രി പന്ത്രണ് മണി വരെയാകും പരിപാടികള്‍.
ലൈറ്റ് ഷോ, വാഹന പരേഡുകള്‍ ഡിജെ നൈറ്റ്‌സ് എന്നിവയും വിവിധ വേദികളില്‍ അരങ്ങേറും.