കാര്‍ബണ്‍ നിഷ്പക്ഷമായ കളിക്കളവും മത്സരങ്ങളും എന്ന ആശയത്തിലാണ് പുതിയ പദ്ധതി
ദോഹ : ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ദോഹ നഗരത്തില്‍ ഉണ്ടാകാനിടയുള്ള മാലിന്യങ്ങള്‍ 100 ശതമാനവും ഊര്ജ്ജാവശ്യത്തിനും പുനരുല്‍പ്പാദത്തിനുമായി ഉപയോഗിക്കും.
മാലിന്യത്തിന്റെ അറുപതു ശതമാനവും പുനരുല്‍പ്പാദനം നടത്തും. ഇതില്‍ പ്ലാസ്റ്റിക് മാലിിന്യങ്ങളാണ് ഭൂരിഭാഗവും .
ബയോ വേസ്റ്റ് പോലുള്ളവയില്‍ നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയും ചെയ്യും. ഇതിനായി ദോഹ നഗരസഭാ മന്ത്രാലയം പുതിയ പദ്ധിതകള്‍ ആവിഷ്കരിച്ചു.
മാലിന്യം വേര്‍തിരിക്കാനുള്ള പദ്ധതിയും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. വേസ്റ്റ് മാനേജ് മെന്റ് ആന്‍ഡ് റീസൈക്ലിംഗ് വകുപ്പിനാണ് ഇതിനുള്ള ചുമതല.
കുടിവെള്ള കുപ്പികള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ എന്നിവയെല്ലാം പുനരുല്‍പ്പാദനത്തിനായി ഉപയോഗിക്കും.












