അല്‍ റയാന്‍ അഹമദ് ബിന്‍ അലി സ്റ്റേഡിയം നിര്‍മാണത്തില്‍ ഇന്ത്യന്‍ പങ്കാളിത്തമുണ്ട്.
ദോഹ : ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിലൊന്നായ അല്‍ റയാനിലെ അഹമദ് ബിന്‍ അലി സ്റ്റേഡിയം കേന്ദ്ര മന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു.
പ്രമുഖ ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ ലാഴ്‌സന്‍ ആന്‍ഡ് ടുബ്രൊ (എല്‍ആന്‍ഡ്ടി) യും അല്‍ ബലാഗ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് എന്ന ഖത്തര്‍ കമ്പനിയും ചേര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തലും കേന്ദ്ര മന്ത്രിക്കൊപ്പം സ്റ്റേഡിയം സന്ദര്‍ശിക്കാനെത്തിയിരുന്നു.
Visited the Ahmed bin Ali football stadium that will be hosting #FIFAWorldCup 2022.
Pleased with the association of India’s @larsentoubro along with Al Balagh in the construction of the stadium and their success in building world class infrastructure. pic.twitter.com/YcD1C4WFSm
— V. Muraleedharan (@MOS_MEA) May 10, 2022
ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനിയും ഖത്തര്‍ കമ്പനിയും സഹകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ദോഹയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ അല്‍ റയാനിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. നാല്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണുള്ളത്. സമീപം മരുഭൂമിയാണ്. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അഞ്ച് മത്സരങ്ങളും പ്രീ ക്വാര്‍ട്ടറിലെ ഒരു മത്സരവും ഇവിടെയാണ് അരങ്ങേറുക.