ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരി ക്കേറ്റ ഫിലിപ്പെ കുടീ ന്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. നെയ്മര്‍ ഉള്‍പ്പെടെ പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്. 24ന് സെര്‍ബിയയുമായാണ് ബ്രസീലിന്റെ ആദ്യകളി
സാവോപോളോ : ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഫിലിപ്പെ കുടീന്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. നെയ്മര്‍ ഉള്‍പ്പെടെ പ്രധാന താരങ്ങള്‍ എല്ലാമുണ്ട്. 24ന് സെര്‍ബിയയുമായാണ് ബ്രസീലിന്റെ ആദ്യകളി.
ലോകകപ്പിന് 13 ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ടീമുകളുടെ പ്ര ഖ്യാപനത്തിലേക്കാണ്.ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകള്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു കഴി ഞ്ഞു. ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാര്‍ലോസ് ഹെന്റിക് കസമിറോ, ഫിര്‍മിന്യോ,ജെസ്യൂസ്, നെയ്മര്‍,വിനീഷ്യസ്, റോഡ്രിഗോ,റിച്ചാര്‍ലിസണ്‍ എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാനികള്‍.
ടീം: അലിസണ്‍, എഡേഴ്സണ്‍, വെവെര്‍ട്ടണ്‍, ഡാനിലോ, ഡാനി ആല്‍വേസ്, അലക്‌സ് സാന്‍ഡ്രോ, അലെക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, എദര്‍ മിലിറ്റാവോ, ബ്രെമര്‍, കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗിമറെസ്, ഫ്രെഡ്, ലൂകാസ് പക്വേറ്റ, എവര്‍ട്ടണ്‍ റിബെയ്റോ, നെയ്മര്‍, വിനീ ഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി, റഫീന്യ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടി നെല്ലി, റോഡ്രിഗോ, പെഡ്രോ.