കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളില്‍ കെ ആര്‍ വിജയന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം
കൊച്ചി:ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി കെ.ആര്‍. വിജ യന്‍ അന്തരിച്ചു.76 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.റഷ്യന്‍ യാത്ര കഴി ഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങള്‍ ആകും മുമ്പാണ് മരണം വിജയനെ തേടിയെത്തിയത്.
കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ്’എന്ന പേരില്‍ നടത്തിയിരുന്ന ചായക്കട യിലെ ചെറിയ വരുമാനത്തില്‍ നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയന്റെയും ഭാര്യ മോഹ നയുടെയും ലോകയാത്രകള്‍. 16 വര്‍ഷം കൊണ്ട് ഭാര്യയ്ക്കൊപ്പം വിജയന്‍ 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 2007 ലായിരുന്നു ആദ്യവി ദേശയാത്ര.ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശ നം.അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.
പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയിട്ടുള്ള ചെറുയാത്രകളില്‍ നിന്ന് വളര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളില്‍ തന്നെയായിരുന്നു ആദ്യകാല യാത്രകള്‍.1988ല്‍ ഹിമാലയന്‍ സന്ദര്‍ശനം.പിന്നീട് 3 പതിറ്റാണ്ടിനുള്ളില്‍ യുഎസ്,ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തി.
സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചവ ഏതെന്നു ചോദിച്ചാല്‍, മോഹനയും വിജയനും ഒരുമി ച്ചു പറയും സിംഗപ്പൂരും സ്വിറ്റസര്‍ലണ്ടും ന്യൂയോര്‍ക്കുമാണ് മനസുകവര്‍ന്നതെന്ന്.ചെറിയ ചായക്കടയു ടെ ചുമരില്‍ പതിപ്പിച്ച ലോകഭൂപടത്തില്‍ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാ ണിച്ചുതരും. തങ്ങള്‍ക്കു ഇനി യും പോകാനുള്ള രാജ്യങ്ങള്‍ സ്വീഡനും ഡെന്മാര്‍ക്കും നോര്‍വെയും ഹോ ളണ്ടും ഗ്രീന്‍ലാന്‍ഡുമാണെന്ന സ്വപ്നം പങ്കിടും.
ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകള്‍ നിറയെ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകള്‍ കണ്ടു മതിമറ ന്നു നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ കാണുന്നവരില്‍ വിസ്മയത്തോടൊപ്പം പ്രചോദനവുമാണ്.ഇവരുടെ യാത്രാ പ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞ തോടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോക യാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്.