വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടിയായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. വേങ്ങ ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്‍ കരീമിനെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി പൊലീസിന് മൊഴി നല്‍കി
മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോപ്പു ലര്‍ ഫ്രണ്ട് നേതാവ് കൂടിയായ അധ്യാപകനെതിരെ കൂടുതല്‍ പരാതിക ള്‍. വേങ്ങര ഗവ. വൊക്കേഷ ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്‍ കരീമിനെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥി കള്‍ മൊഴി നല്‍കിയേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ഡിസ്ട്രിക്റ്റ് പ്രസിഡന്റും അധ്യാപകനുമായ അബ്ദുല്‍ കരീമിനെ പീഡനക്കേസില്‍ പൊലീസ് അറ സ്റ്റ് ചെയ്തത്. ഇയാള്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ പതിനാറോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗി ക അതിക്രമം നടത്തി എന്നാണ് വിവരം. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാന ത്തിലായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു വിദ്യാര്‍ത്ഥിക ള്‍ കൂടി ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്.
കൗണ്‍സിലിംഗില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ആറ്, ഏ ഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. ഇയാളെ ഭയന്ന് കുട്ടികള്‍ ഇത് പുറത്ത് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് അധ്യാപകന്റെ പീഡന വിവരം പുറത്തറിയു ന്നത്.
പിന്നീട് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഗണിത ശാസ്ത്രം അധ്യാപകനാണ് അബ്ദുല്‍ കരീം. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പു കള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡി ലാണ്.












