ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ മദ്രാസ് ഹൈ ക്കോടതി യുടെ മധുര ബഞ്ചിന്റേതാണ് സുപ്രധാന വിധി
ചെന്നൈ: വിവാഹം വാഗ്ദാനം പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ശിക്ഷ റദ്ദാക്കി കോടതി. ലൈംഗികാ തിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മത പ്രകാരമായിരുന്നുവെന്ന് കണക്കാക്കേണ്ടി വരുമെന്ന് കോ ടതി ചൂണ്ടിക്കാട്ടി. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നു.പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നു.സംഭവം നട ക്കുമ്പോള്‍ പ്രതിക്ക് 21 വയസും ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. എന്നാല്‍ തന്നെ വിവാഹം കഴി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിച്ചുവെന്നാണ് ഇര യുടെ ആരോപണം.പരാതി നല്‍ കുമ്പോള്‍ ഇരയായ യുവതി ഗര്‍ഭിണിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവാവിനെ 2016ല്‍ കോ ടതി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ജയില്‍ അനുഭവിക്കുന്ന പ്രതിയുടെ അപ്പീല്‍ പരിഗണിച്ച് കോടതി ശിക്ഷ റദ്ദാക്കി. 2016ല്‍ സംഭവം നടന്ന് ര ണ്ടര മാസം കഴിഞ്ഞപ്പോള്‍ മാത്രമാണ് പെണ്‍ കു ട്ടി പരാതി നല്‍കിയതെന്നും ജഡ്ജി പറഞ്ഞു. വിവാഹം കഴിക്കില്ലെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഇര പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുത്തുനില്‍പ്പ് ഉയര്‍ത്താത്തത് മുന്‍ കൂര്‍ സമ്മതത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാ പരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ലെന്നും ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്‍ വ്യക്തമാ ക്കി. പരാതിയുടെ പകര്‍പ്പും ഡോക്ടറുടെ റിപ്പോര്‍ട്ടും സംബന്ധിച്ച് ചില സംശയങ്ങള്‍ ഉന്നയിച്ച അ ദ്ദേഹം ശിക്ഷ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.











