അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.കെ.ശ്രീ പിലിക്കോട് രചിച്ച ‘ശൈത്യകാലത്തിലെ വിയർപ്പു തുള്ളികൾ’ ലേഖന സമാഹാരം അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, നാടകപ്രവർത്തകൻ കെ.വി.ബഷീറിന് നൽകി പ്രകാശനം ചെയ്തു. ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ, മാധ്യമ പ്രവർത്തകൻ ടി.പി.ഗംഗാധരൻ, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ്, ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദരലി, സമാജം കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിതാ കൺവീനർ ലാലി സാംസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രചയിതാവ് കെ.കെ.ശ്രീ പിലിക്കോട് എഴുത്തുവഴികളെക്കുറിച്ച് വിശദീകരിച്ചു.
