പുതിയതായി 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടേയില്‍ ഷോറൂമുകളും തുറക്കും
അബുദാബി : യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2020 നും 2023 നും ഇടയില്‍ 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതിയിലുള്ളത്. 2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് റീട്ടെയില്‍ വ്യാപാര ശൃംഖലയില്‍ നടത്തുന്നത്.
91 ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 50 എണ്ണം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ദൂബായില്‍ നടന്ന റീട്ടെയില്‍എംഇ ഉച്ചകോടിയില്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ വിജയന്‍ പറഞ്ഞു.
ഒരോ ഹൈപ്പര്‍മാര്‍ക്കറ്റിനും 125 മില്യണ്‍ യുഎഇ ദിര്‍ഹമാണ് ഗ്രൂപ്പിന്റെ മുതല്‍ മുടക്കെന്നും അദ്ദേഹം വിശദീകരിച്ചു.