സ്ത്രീക്ക് പുരുഷന്റെ പിന്തുണയില്ലാതെ താന്‍ ഒന്നുമല്ലെന്ന് തോന്നിയാല്‍ അത് ഈ വ്യവസ്ഥിതിയുടെ പരാജയമാണ്.ഈ സാഹചര്യത്തില്‍, ഇതുപോലുള്ള അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു
കൊച്ചി : അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അമ്മമാരുടെ നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളുമായുള്ള പോരാട്ടം നിയമവാഴ്ചയുടെ പിന്തുണയോടെ സാധൂകരിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ആ ആത്മവിശ്വാസം അവിവാഹിതരായ അമ്മമാരുടെ സ്വത്വവും ബഹുമാ നവും ആയിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.
ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് തുടര്‍ന്നിരുന്ന ഒരു സ്ത്രീ ആ ബന്ധം തകര്‍ന്നതോടെ തന്റെ കുട്ടിയെ ദത്തെടുക്കലിനായി നല്‍കി. പിന്നീട് ഇരുവരും യോജിച്ചപ്പോള്‍ കുട്ടിയെ തിരികെ കിട്ടാന്‍വേണ്ടി കോടതിയെ സമീപിച്ചു. ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. അവിവാഹിതരായ അമ്മമാരെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജസ്റ്റി സുമാരായ എ മുഹമ്മദ് മുഷ്താഖ്, ഡോ കൗസര്‍ എഡപ്പഗത് എന്നിവര്‍ നിരീക്ഷിച്ചു.
നിയമപരമായി വിവാഹിതയല്ലാത്ത സ്ത്രീ അമ്മയായാല്‍ നേരിടേണ്ടിവരുന്ന ക്ലേശങ്ങള്‍ സോഷ്യല്‍ വര്‍ക്കറുമായി നടത്തിയ സംഭാഷണങ്ങളില്‍ അവര്‍ വിവരിക്കുന്നുണ്ട്. മാതൃത്വത്തിന്റെ നിരാശയും ദുരവസ്ഥയും അതില്‍ പ്രകടമാണ്. അവിവാഹിതയായ അമ്മയെന്ന നിലയില്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് സമൂഹം സൃഷ്ടിച്ച തടസങ്ങളെയാണ്. അവര്‍ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ ശ്രമിച്ചില്ല. വേദന സഹിച്ച് അവള്‍ പ്രസവിച്ചു. എല്ലാ അമ്മമാരെയും പോലെ തന്റെ കുട്ടിയെ പരിപാലിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടു. കൂട്ടിയെ കൂടെനിര്‍ത്താന്‍ അവള്‍ക്ക് താല്‍പര്യ മായിരുന്നു. എന്നാല്‍ സമൂഹത്തിലെ സാഹചര്യങ്ങള്‍ അവരെ അതിന് അനുവദിച്ചില്ല. ഒരു പുരുഷന്റെ പിന്തുണയില്ലാതെ തനിക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് അവള്‍ ചിന്തിച്ചു. ഒരു സ്ത്രീക്ക് പുരുഷന്റെ പിന്തുണയില്ലാതെ താന്‍ ഒന്നുമല്ലെന്ന് തോന്നിയാല്‍ അത് ഈ വ്യവസ്ഥി തിയുടെ പരാജയമാണ്.ഈ സാഹചര്യത്തില്‍, ഇതുപോലുള്ള അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.