മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീര്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കു ഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീര്‍ എന്നിവരാണ് വിമ ര്‍ശനമുന്നയിച്ചത്.വിമര്‍ശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
രാജിവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ചന്ദ്രികയുടെ സാമ്പത്തിക ഇടപാ ടു കള്‍ സംബന്ധിച്ചാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നത്. ചന്ദ്രികയുടെ ഫണ്ടില്‍ സുതാര്യത വേണമെ ന്ന് പി.കെ ബഷീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.