കോന്നി ചിറ്റാര്‍ സ്വദേശിയായ യുവാവ് സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു.ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ ആണ് മരിച്ചത്.ഇരുപത്ത് ഏഴ് വയസ്സായിരുന്നു
സൗദി:കോന്നി ചിറ്റാര്‍ സ്വദേശിയായ യുവാവ് സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു.ചിറ്റാര്‍ കടലാടിമ റ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ ആണ് മരിച്ചത്.ഇരുപത്ത് ഏഴ് വയസ്സായിരുന്നു.സൗദി ജിദ്ദ അല്‍ഫുര്‍ സാ ന്‍ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ സനുപ് ബുധനാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങി യപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ലിഫ്റ്റിന്റെ വാതില്‍ തുറന്ന് കയറിയപാടെ നേരെ താഴെക്ക് വീഴുകയായിരുന്നു.ലിഫ്റ്റില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശ സ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ടു വര്‍ഷമായി സൗദിയിലെത്തിയിട്ട്.അവിവാഹിതനാണ്.കിങ് ഫഹദ് ആ ശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്ന നടപടികള്‍ പുരോഗമിക്കുന്നു. സം സ്‌കാരം പിന്നീട്.
പിതാവ്:കെ.സുരേന്ദ്രന്‍,അമ്മ: ഗീതാ സുരേന്ദ്രന്‍,സഹോദരങ്ങള്‍: സംഗീത്(ദുബായ്),സൗഭാഗ്യ.