രേഖകള്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെ ന്നായിരുന്നു മുന്‍കാലങ്ങളില്‍ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 26 തവണ മാറ്റിവച്ചത്.
ന്യൂഡെല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ വിവാദമായ എസ്എന്‍സി ലാവ്ലിന്‍ കേസ് നാളെ പരി ഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ. അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേരളത്തില്‍ നിയമസഭാ തെര ഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നാളെ കേസ് പരിഗണിക്കുക.
26 തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്. രേഖകള്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെ ന്നായിരുന്നു മുന്‍കാലങ്ങളില്‍ സിബിഐ കോടതി യില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 26 തവണ മാറ്റിവച്ചത്.
ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസാണ് അപേക്ഷ നല്‍കിയത്. കേസില്‍ ചില പ്രധാന രേഖകള്‍ കൂടി നല്‍കാനുണ്ടെന്ന് കാണി ച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രേഖകള്‍ നല്‍കാനുള്ളതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയില്‍ ആവശ്യ പ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയെ കൂടാതെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈ ക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.