കഴിഞ്ഞ വര്‍ഷം എക്‌സൈസ് അറസ്റ്റ് ചെയ്ത 3,791 പേരില്‍ 514 പേരും 21 വയസ്സില്‍ താഴെ യുള്ള വരാണ്. ഈ വര്‍ഷം രജിസ്റ്റര്‍ 2232 കേസുകളില്‍ 518 പ്രതികള്‍ 21 വയസിന് താഴെയുള്ളവരാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസില്‍ പ്രതിയാകുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും എണ്ണം വര്‍ധിക്കുന്നുവെന്ന് എക്സൈസ് റിപ്പോര്‍ട്ട്.വര്‍ദ്ധിച്ചുവരുന്ന ലഹരിക്കട ത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ത്ഥികളെയും യുവാ ക്കളെയും മറയാക്കി നടത്തുന്ന കടത്തിനെ കുറിച്ച് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം എക്‌സൈസ് അറസ്റ്റ് ചെയ്ത 3,791 പേരില്‍ 514 പേരും 21 വയസ്സില്‍ താഴെയുള്ള വ രാണ്. ഈ വര്‍ഷം രജിസ്റ്റര്‍ 2232 കേസുകളില്‍ 518 പ്രതികള്‍ 21 വയസിന് താഴെയുള്ളവരാണ്. യു വാക്കളിലെ ലഹരി ഉപയോഗം തടയാന്‍ നിയമ ഭേദഗതി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്യുന്ന റി പ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കി.
യുവാക്കള്‍ പ്രതികളാകുന്നത് വര്‍ദ്ധിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ യുവാക്കളുടെ കണ ക്കുകള്‍ ശേഖരിച്ച് എക്സൈസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. പ്രതികളായ യുവാക്കളും മയക്കു മരുന്നിന് അടിമകളാണെന്നും എക്സൈസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എക്സൈസിന്റെ വിമുക്തി കേന്ദ്രത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എ ണ്ണവും കൂടുന്നുണ്ട്. യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെടാനുള്ള സാമൂഹിക സാമ്പത്തിക ഗാര്‍ ഹിക പ്രശ്‌നങ്ങളും കമ്മീഷണര്‍ ആനന്ദ കൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.അമിത പുകയില ഉപയോഗമാണ് യുവാക്കളെ ലഹരിയ്ക്ക് അടിമയാക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ പുകയില ഉത്പ ന്നങ്ങള്‍ വില്‍ക്കുന്നത് പിടിച്ചാല്‍ 200 രൂപ മാത്രമാണ് പിഴ. ഇത് വര്‍ദ്ധിപ്പിച്ചാല്‍ ഒരു പരിധി വരെ അനാവശ്യ ലഹരി ഉപയോഗം തടയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ലഹരിവ്യാപാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം സുഗമാക്കാനുള്ള ശുപാര്‍ശകളും കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹ രികടത്തുകാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസാണ് കൈമാറുന്നത്. ഇതിന് പകരമായി എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണം.












