ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംവഗവുമായ ഷാനവാസിന് സസ്പെന്‍ഷനും മുഖ്യപ്ര തിയായ ഇജാസിനെ (സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം) പുറത്താക്കുകയും ചെയ്തു
കൊല്ലം: ലഹരിക്കടത്തുമായ ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ നടപടിയുമായി സിപിഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ആലപ്പുഴ നഗരസഭ ക്ഷേമ കാ ര്യ സ്ഥിരംസമിതി അധ്യക്ഷനും സിപി എം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംവഗവുമായ ഷാനവാസിന് സസ്പെന്‍ഷനും മുഖ്യപ്രതിയായ ഇജാസിനെ (സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം) പുറത്താക്കുകയും ചെയ്തു.
അന്വേഷണ ഭാഗമായാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗ രസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവു മായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്.
മുഖ്യപ്രതി ഇജാസ് ഇക്ബാല്‍ സി.പി.എം സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡി. വൈ.എഫ്.ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡി.വൈ. എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയും ആലിശ്ശേരി മേഖല ഭാരവാഹിയുമാണ്.












