ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തി ല്‍ എല്ലാ പ്രധാന സാക്ഷികളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുപി പൊലീസിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ ക്കാ റിനു കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.സംഭവത്തില്‍ എല്ലാ പ്രധാന സാക്ഷികളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുപി പൊലീസിനോട് സുപ്രീംകോടതി. രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റുമാരെ ലഭിച്ചില്ലെ ങ്കില്‍, തൊട്ടടുത്ത മജിസ്ട്രേറ്റുമാരുടെ സഹായത്തോടെ മൊഴി രേഖപ്പെടു ത്താന്‍ സുപ്രീംകോടതി ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി.
പ്രധാനപ്പെട്ട കേസായതിനാല്‍ ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസില്‍ 23 ദൃക്‌സാക്ഷികളുണ്ടെന്ന് യുപി സര്‍ക്കാര്‍കോടതിയെ അറിയിച്ചു. 100 കര്‍ഷകര്‍ നടത്തിയ റാലിയില്‍ 23 പേര്‍ മാത്രമാണോ ദൃക്‌സാക്ഷിയെന്ന് കോടതി ചോദിച്ചു. കേസില്‍ ദൃക്‌സാക്ഷികളുടെ മൊഴിയാണ് പ്രധാനമെന്നും നിരീ ക്ഷിച്ച കോടതി അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിശോ ധിച്ചു.
സാക്ഷികള്‍ കൂറുമാറാന്‍ സാധ്യത ഉള്ളതിനാല്‍ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ ഇതുവരെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ കോടതി ഇന്നും അതൃപ്തി രേഖപ്പെടുത്തി. കേസ് പരിഗണിക്കുന്നത് നവംബര്‍ 8ലേക്ക് മാറ്റി. ലഖിംപൂര്‍ കേസ് ഒരിക്കലും അവസാനിക്കാത്ത കഥയാ യി മാറരുതെന്ന് കഴി ഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. കേസ ന്വേഷണത്തില്‍ യുപി സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.












