കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യ പ്പെട്ട് ആരോപണ വിധേയനായ ആശിഷ് മിശ്രക്ക് യു.പി പൊലീസ് നോട്ടീസ് നല്‍കി
ലഖ്നൗ :ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അ ജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തേക്കും. കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹ നം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാ ന്‍ ആവശ്യപ്പെട്ട് ആരോപണ വിധേയനായ ആശിഷ് മിശ്രക്ക് യു.പി പൊലീസ് നോട്ടീസ് നല്‍കി. ലഖ്നൗ ഐജി ലക്ഷ്മി സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആശിഷ് മിശ്രക്കെതിരെ പൊലീസ് നേരത്തെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ആശിഷ് മിശ്രയാണ് കര്‍ ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോ പണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കര്‍ഷകര്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയുടെ അടുത്ത സഹായിക ളായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നീവരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്നും നിരവധി തെളിവുകള്‍ കിട്ടിയതായി ഐജി ലക്ഷ്മി സിങ് പറഞ്ഞു. സംഘര്‍ഷ സ്ഥലത്തു നിന്നും ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകളും പൊലീസ് കണ്ടെടുത്തി ട്ടുണ്ട്.സംഘര്‍ ഷം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടയിരുന്നുവെന്നും അദ്ദേഹം കര്‍ഷ കര്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ആശിഷ് മിശ്ര നിഷേധിച്ചു. സംഘര്‍ഷം നടക്കു മ്പോള്‍ താന്‍ ലഖിംപൂരില്‍ ഇല്ലായിരുന്നു എന്നാ ണ് അദ്ദേഹത്തിന്റെ വാദം.
ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതികള്‍ ആരൊക്കെ?, ആരൊക്കെയാണ് കൊല്ലപ്പെട്ടത് ?, ആരുടെ പേരുകളൊക്കെയാണ് എഫ്ഐആറിലുള്ളത് ?, ആരെയൊക്കെ അറസ്റ്റ് ചെയ്തു എന്നിവ അടക്കം വിശദമായ റിപ്പോര്‍ട്ട് നാളെ നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യ പ്പെട്ടിട്ടുള്ളത്.











