ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രതിഷേധിച്ചു. ലക്ഷദ്വീപ് അഡ്മിനി സ്‌ട്രേറ്റര്‍ക്ക് യുവമോര്‍ച്ച നേതാക്കള്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച പ്രതിഷേധം. യുവ മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് യുവമോര്‍ച്ച നേതാക്കള്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
കേവലം മതപ്രീണനത്തിനു വേണ്ടിയാണ് നിയമസഭ ഇത്തരം പ്രമേയങ്ങള്‍ പാസാക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത് പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി ഇടത് വലത് മുന്ന ണികള്‍ നടത്തുന്ന പ്രഹസനമാണ് ഇപ്പോള്‍ കേരളം കാണുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതി പക്ഷം പിന്താങ്ങുകയായിരുന്നു. സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.










