ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് വ്യക്തമാ ക്കിയ കേന്ദ്ര സര്‍ക്കാര്‍, പട്ടേലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി
ന്യൂഡല്‍ഹി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ശക്തമായി പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, പട്ടേലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളുകയും ചെയ്തു. മുന്‍ നിശ്ചയിച്ച ഭരണ പരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നുള്ളൂവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രോഷം കൂടുതല്‍ ശക്തമാകുമ്പോഴാണ് ആരോപ ണങ്ങള്‍ കേന്ദ്രം തള്ളുന്നത്.
തീരസംരക്ഷണ നിിയമ പ്രകാരം ലക്ഷദ്വീപില്‍ 50 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ നിലവിണ്ടായിരുന്ന ചട്ടം ഭേദഗതി ചെയ്തു 20 മീറ്ററാക്കി കുറച്ചു. നേരത്തെ നിശ്ചയിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാനും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കു ന്നതിനുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇരുപത് മീറ്ററിനുള്ളില്‍ നിര്‍മ്മിച്ച ഷെഡ്ഡുകളടക്കം മാറ്റിയ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന തെന്നും കേന്ദ്രം വ്യ്ക്തമാക്കി.
ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായാണ് രണ്ടിലധികം കുട്ടികള്‍ ഉള്ളവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍ തീരുമാനിച്ചത്. ഒറ്റപ്രസ വത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായവര്‍ക്ക് ഇളവ് കിട്ടും. വ്യാജ മദ്യ ലോബിയെ നിയന്ത്രിക്കാനാണ് ടൂറിസ്റ്റുകള്‍ക്ക് മദ്യം അനുവദിക്കാന്‍ ആലോചിക്കുന്നത്. ബീഫ് നിരോധനം, മദ്യവില്‍പനാനുമതി എന്നീ ശുപാര്‍ശകള്‍ പരിഗണനയില്‍ മാത്രമാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.











