ദ്വീപിലെ പാല്‍ ഉല്‍പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ പ്രതിഷേധത്തിന് കാരണം
കൊച്ചി : ലക്ഷദ്വീപില്‍ കേന്ദ്ര അഡ്മിനിസ്ട്രേഷന്‍ ഭരണത്തിനിതെരെ പ്രതിഷേധം കരുത്താ ര്‍ജിക്കുന്നു. ദ്വീപിലെ പാല്‍ ഉല്‍പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ അഡ്മിനി സ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ പ്രതിഷേധത്തിന് കാരണം.
അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ലക്ഷ്യദ്വീപ് നിവാസികള്‍ രംഗത്തെ ത്തി. അറേബ്യന്‍ സീ കപ്പലില്‍ 24 ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം പാടെ ഇല്ലാതാക്കി അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമങ്ങളെന്നു ദ്വീപ് വാസികള്‍ പറയുന്നു. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ് ഫെഡറെഷന്റെതാണ് അമുല്‍. ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള നടപടി.വെറ്റിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. അഡ്മിനിസ്ട്രേഷന്‍ ഭരണത്തിനിതെരെ ദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന്‍ പ്രതി ഷേധ സമരത്തിന് അഹ്വാനം ചെയ്തു. ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ച് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ഥികള്‍ അഹ്വാനം ചെയ്തു. അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിക രിക്കണമെന്നും ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
അഡ്മിനിസട്രേറ്റര്‍ കച്ചവട ലക്ഷ്യം മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പ്പനങ്ങള്‍ ദ്വീപുകളില്‍ എത്തി ക്കാനാണ് ശ്രമിക്കുന്നത്. 99 ശതമാനം മുസലിംങ്ങ ള്‍ താമസിക്കുന്ന ദ്വീപില്‍ ഗോവധ നിരോധനം, മദ്യശാലകള്‍ തുറക്കല്‍, അങ്കണവാടികള്‍ അടച്ചുപൂട്ടല്‍, ഇന്റര്‍നെറ്റ് നിരോധിക്കല്‍ തുടങ്ങിയ നട പടികളുമായി അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ടുപോകുകയാണ്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ എങ്ങും. ഭാവിയിലെ ഫലസ്തീനാക്കി ലക്ഷദ്വീ പിനെ മാറ്റാനാണ് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നതെ ന്നാണ് നാട്ടുകാര്‍ പറയുന്നത്.











